Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sophia Idavaka

Kozhikode

എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി ചാ​ത്ത​ന്‍​കോ​ട്ടു​ന​ട സോ​ഫി​യ ഇ​ട​വ​ക

കു​റ്റ്യാ​ടി: മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന തൊ​ട്ടി​ല്‍​പാ​ലം, ചാ​ത്ത​ന്‍​കോ​ട്ടു​ന​ട, പൂ​തം​പാ​റ മേ​ഖ​ല​ക​ളി​ലെ റോ​ഡ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ദാ​പു​രം എം​എ​ല്‍​എ കെ.​എം. അ​ഭി​ജി​ത്തി​ന് ചാ​ത്ത​ന്‍​കോ​ട്ടു​ന​ട സോ​ഫി​യ ഇ​ട​വ​ക നി​വേ​ദ​നം ന​ല്‍​കി. താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബി​ന്‍ ചെ​ത്തി​പ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ച​ത്.

താ​മ​ര​ശേ​രി ചു​ര​ത്തി​ലെ നി​ര​ന്ത​ര​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യും കാ​ര​ണം ന​ല്ലൊ​രു ശ​ത​മാ​നം ജ​ന​ങ്ങ​ളും ഇ​പ്പോ​ള്‍ വ​യ​നാ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ ബ​ദ​ല്‍ പാ​ത​യാ​യ കു​റ്റ്യാ​ടി ചു​ര​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കു​റ്റ്യാ​ടി ചു​ര​ത്തി​ലെ പ​ക്ര​ന്ത​ളം മു​ത​ല്‍ തൊ​ട്ടി​ല്‍​പാ​ലം വ​രെ​യു​ള്ള റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വും ത​ക​ര്‍​ച്ച​യും വ​ലി​യ യാ​ത്രാ​ക്ലേ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഓ​വു​ചാ​ലി​ല്‍ മ​ണ്ണു മൂ​ടി​യ​തി​നാ​ല്‍ മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്നു​ണ്ട്. കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍ നി​ല​വി​ല്‍ മ​ന്ദ​ഗ​തി​യി​ലാ​ണ്.
ഈ ​പ​ണി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക്കാ​രു​ടെ യാ​ത്രാ​പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണം.

ര​ണ്ടാം​ഘ​ട്ട​മാ​യ പൂ​തം​പാ​റ മു​ത​ല്‍ തൊ​ട്ടി​ല്‍​പാ​ലം വ​രെ​യു​ള്ള റോ​ഡി​ന്‍റെ സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ബ​ത്തേ​രി-​ഗു​ണ്ടി​ല്‍​പേ​ട്ട റോ​ഡി​ലെ വ​ന​പാ​ത​യി​ല്‍ രാ​ത്രി​കാ​ല ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ല്‍ ബം​ഗ​ളൂ​രു, മൈ​സൂ​ര്‍ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്ക് കു​റ്റ്യാ​ടി ചു​രം റോ​ഡ് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്.

Latest News

Corehub Up